Zygo-Ad

ഫിസിയോ തെറാപ്പി വിദ്യാർത്ഥിനി കീർത്തനയുടെ ആത്മഹത്യയിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്: ഉത്തരവിട്ട് ആഭ്യന്തരമന്ത്രി


കണ്ണൂർ: തില്ലങ്കേരി കാഞ്ഞിരത്തെ വിദ്യാർത്ഥിനി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു.

സംഭവത്തിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

സംഭവത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാഗേഷ് തില്ലങ്കേരി ആഭ്യന്തര മന്ത്രിയെ നേരിൽ കണ്ട് പരാതി സമർപ്പിച്ചിരുന്നു. 

കുടുംബത്തിൻ്റെ ആശങ്കകളും ആവശ്യങ്ങളും അദ്ദേഹം മന്ത്രിയെ വിശദീകരിച്ചു. ഇതിന്റെ തുടർച്ചയായാണ് വിശദമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനോട് നിർദേശം നൽകിയത്.

സത്യാവസ്ഥ പുറത്തു കൊണ്ടുവന്ന് കുറ്റക്കാർക്കെതിരെ നിയമ നടപടി ഉറപ്പാക്കണമെന്ന കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

അന്വേഷണത്തിൻ്റെ എല്ലാ ഘട്ടത്തിലും കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പാക്കുമെന്ന് രാഗേഷ് തില്ലങ്കേരി പറഞ്ഞു. കുടുംബത്തിന് ഒപ്പം നിന്ന് നീതി ലഭിക്കുന്നതുവരെ ഇടപെടലുകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

വൈദ്യുത വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളായ കെ സുമേഷ്, സവാദ് പെരിയത്തിൽ എന്നിവരും മന്ത്രിയെ കാണാനെത്തിയ സംഘത്തിനൊപ്പമുണ്ടായിരുന്നു. കേസി ൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

Previous Post Next Post