Zygo-Ad

ഓണക്കാലത്തെ യാത്രാ പ്രതിസന്ധി: ബംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു

 


കണ്ണൂർ : ഓണക്കാലത്തെ കടുത്ത യാത്രാതിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് മലബാറിലേക്ക് സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ഓഗസ്റ്റ് 20 നാണ് കണ്ണൂരിലേക്കുള്ള പ്രത്യേക ട്രെയിൻ സർവീസ് നടത്തുക. സേലം, പാലക്കാട് വഴിയാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 20 ന് രാത്രി 10.45 ന് ബംഗളൂരു കന്റോൺമെന്റിൽ നിന്നാണ് ട്രെയിൻ പുറപ്പെടുക. തൊട്ടടുത്ത ദിവസം (ഓഗസ്റ്റ് 21) ഉച്ചയ്ക്ക് 12.50 ന് ട്രെയിൻ കണ്ണൂരിലെത്തും.

തിരിച്ച് ബംഗളൂരുവിലേക്കും സ്പെഷൽ ട്രെയിൻ സർവീസുണ്ട്. മടക്കയാത്ര ഓഗസ്റ്റ് 21 ന് വൈകീട്ട് 4.10 ന് കണ്ണൂരിൽ നിന്ന് ആരംഭിച്ച് പിറ്റേദിവസം രാവിലെ 6 മണിക്ക് ബംഗളൂരുവിൽ എത്തിച്ചേരും. ഓണക്കാലത്ത് ബംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് വരുന്ന മലബാറുകാരുടെ യാത്രാ ദുരിതത്തിന് ഈ സ്പെഷൽ ട്രെയിൻ ആശ്വാസമാകും.

 

Previous Post Next Post