അന്തരിച്ച കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന നായർക്ക് സർക്കാർ ജോലി നൽകി. സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഭക്ഷ്യസുരക്ഷാ ഓഫീസറായാണ് നിയമനം.
മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നിരഞ്ജന നിയമന ഉത്തരവ് നേരിട്ട് ഏറ്റുവാങ്ങി. നിരഞ്ജനയുടെ അമ്മ ഡി. മഞ്ജുഷയും ചടങ്ങിൽ സംബന്ധിച്ചു. ഫുഡ് ടെക്നോളജിയിൽ ബി.ടെക് ബിരുദധാരിയാണ് നിരഞ്ജന.
