Zygo-Ad

കണ്ണൂർ ജില്ലയിലെ മികച്ച കൃഷി ഓഫീസറായി പട്ടുവം കൃഷിഭവനിലെ രാഗിഷ രാമദാസ്

 


കണ്ണൂർ ജില്ലയിലെ മികച്ച കൃഷി ഓഫീസറായി പട്ടുവം കൃഷിഭവനിലെ രാഗിഷ രാമദാസിനെ തിരഞ്ഞെടുത്തു. തരിശുഭൂമി കൃഷിവൽക്കരണം, സസ്യാരോഗ്യ ക്ലിനിക്ക്, ക്രോപ് ഫാർമസി, കൈപ്പാട് ഔഷധ ചീര ഉഴുന്ന് കൂൺ ഗ്രാമം പദ്ധതികൾ, ഇക്കോഷോപ്പ്, ഹരിതം പ്രൊഡ്യൂസർ ഗ്രൂപ്പ്, പട്ടുവം കാർഷിക കർമ്മസേന, വിദ്യാർത്ഥികൾക്കായുള്ള പാഠം ഒന്ന് പാടത്തേക്ക് പദ്ധതി എന്നിവ വിജയകരമായി നടപ്പിലാക്കിയ മികവിനാണ് പുരസ്കാരം.

​കൂടാതെ കരിമ്പിന്റെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്ക് കേരളഗ്രോ ബ്രാൻഡിംഗ് നേടിയെടുക്കാനും രാഗിഷയ്ക്ക് സാധിച്ചു. മുൻപ് സേവനമനുഷ്ഠിച്ച മേഖലകളിൽ സംസ്ഥാന ജൈവ കാർഷിക മണ്ഡലം അവാർഡ്, കർഷകോത്തമ അവാർഡ്, കർഷക തിലകം അവാർഡ് എന്നിവ ലഭ്യമാക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ചു. കണ്ണൂർ ജില്ലയിലെ വിവിധ കൃഷിഭവനുകളിൽ അധിക ചുമതലയിലും പ്രവർത്തിച്ചിട്ടുണ്ട്.

​തളിപ്പറമ്പ പൂക്കോത്ത് തെരു സ്വദേശിനിയാണ് രാഗിഷ. കേരള ബാങ്ക് പഴയങ്ങാടി ശാഖയിലെ ഉദ്യോഗസ്ഥൻ രാമദാസിന്റെയും പരിയാരം മെഡിക്കൽ കോളേജ് റിട്ടയേർഡ് നേഴ്സ് സി ഗായത്രിയുടെയും മകളാണ്. പുളിംപറമ്പ് സ്വദേശി വിപിനാണ് ഭർത്താവ്. സാൻവിക, ജാൻവി എന്നിവരാണ് മക്കൾ.

​ 

Previous Post Next Post