Zygo-Ad

ഇന്ന് വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.



കണ്ണൂർ: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജില്ലയിലെ വിവിധ സെക്ഷനുകൾക്ക് കീഴിൽ ഇന്ന് വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

മയ്യിൽ സെക്ഷന് കീഴിൽ രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്ന് വരെ കുട്ട്യാൻ കുന്ന്, ഇരുവാപ്പുഴ നമ്പ്രം ട്രാൻസ്ഫോമർ പരിധിയിലും, കൊളച്ചേരിയിൽ രാവിലെ എട്ട് മുതൽ 11:30 വരെ എച്ച് ടി പ്രീമിയർ കോൺക്രീറ്റ് പ്രൊഡക്റ്റ്സ്, മഹാരാജ, നോബിൾ ക്രഷർ, പുന്നോത്ത് അമ്പലം ഭാഗങ്ങളിലുമാണ് വൈദ്യുതി മുടങ്ങുക.

ചാലോട് രാവിലെ 9:30 മുതൽ ഉച്ചക്ക് ഒന്ന് വരെ വടുവൻകുളം, എം ആർ വുഡ് പരിധിയിലും, ഏച്ചൂരിൽ ഒൻപത് മുതൽ വൈകീട്ട് മൂന്ന് വരെ ജനശക്തി, ഐ എം ടി മേഖലകളിലും രാവിലെ 9:30 മുതൽ വൈകീട്ട് മൂന്ന് വരെ ചോലപ്പാലം ഭാഗത്തും തടസ്സപ്പെടും.

ശ്രീകണ്‌ഠപുരത്ത് രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ വാസു പീടിക, പന്നിയോട്ട് മൂല ട്രാൻസ്ഫോമർ പരിധിയിലാണ് വൈദ്യുതി മുടങ്ങുന്നത്. ഇരിക്കൂറിൽ രാവിലെ 8:30 മുതൽ 12 വരെ ബസ് സ്റ്റാൻഡ്, സി എച്ച് സി, എച്ച് എൻ സി, കമാലിയ, കുന്നുമ്മൽ മഖാം, ഇരിക്കൂർ മാൾ ഭാഗങ്ങളിലും ഉച്ചക്ക് 12 മുതൽ വൈകീട്ട് 5:30 വരെ ഇരിക്കൂർ ടൗൺ മാർക്കറ്റ്, ഡൈനാമോസ്, നെടുവള്ളൂർ, കോളോട് പ്രദേശങ്ങളിലും ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.



Previous Post Next Post