കണ്ണൂർ: അറ്റകുറ്റപ്പണികളും മരം മുറിക്കലും നടക്കുന്നതിനാൽ കണ്ണൂർ, ഏച്ചൂർ സെക്ഷൻ പരിധികളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
കണ്ണൂർ സെക്ഷനിൽ എൽ.ടി ലൈൻ ടച്ചിങ് ക്ലിയറൻസിനുവേണ്ടി രാവിലെ 8.30 മുതൽ വൈകുന്നേരം 5 മണി വരെ ധനലക്ഷ്മി, ധനലക്ഷമി നേഴ്സിങ് കോളജ്, ബൂൺലേ, സ്റ്റേഡിയം, കോർജാൻ സ്കൂൾ പരിസരം, താണ എന്നീ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി തടസ്സപ്പെടും.
ഏച്ചൂർ സെക്ഷനിൽ എച്ച്.ടി ലൈനിന് സമീപത്തെ മരം മുറിച്ചു മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെ നുച്ചിലോട്, മാച്ചേരി സ്കൂൾ, ഫോർച്യൂൺ സ്‌ക്വയർ, നമ്പ്യാർ പീടിക എന്നീ ട്രാൻസ്‌ഫോർമർ പരിധികളിലും വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
