Zygo-Ad

പയ്യാവൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു: 10 കിലോമീറ്റർ ചുറ്റളവിൽ പന്നിമാംസത്തിന് നിരോധനം.

 


ശ്രീകണ്ഠപുരം: പയ്യാവൂർ പഞ്ചായത്തിലെ വണ്ണായി കടവിലുള്ള സ്വകാര്യ ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഫാമിലെ 35 പന്നികൾ രോഗം ബാധിച്ച് ചത്തൊടുങ്ങിയതിനെ തുടർന്നാണ് പരിശോധന നടത്തിയത്.

രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി രോഗപ്രഭവ കേന്ദ്രത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ മൂന്ന് മാസത്തേക്ക് പന്നിയിറച്ചി വിൽപന, കടത്ത്, കശാപ്പ് എന്നിവയ്ക്ക് കർശന നിരോധനം ഏർപ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും മൃഗസംരക്ഷണ വകുപ്പും ഉത്തരവിറക്കി.

പയ്യാവൂരിന് പുറമെ ഏരുവേശ്ശി, പടിയൂർ കല്യാട്, ഇരിക്കൂർ, നടുവിൽ, ഉളിക്കൽ പഞ്ചായത്തുകളും ശ്രീകണ്ഠ‌പുരം നഗരസഭയുടെ ചില ഭാഗങ്ങളുമാണ് ഈ 10 കിലോമീറ്റർ നിരോധിത പരി ധിക്കുള്ളിൽ വരുന്നത്.


Previous Post Next Post