Zygo-Ad

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ ഉന്നത വിദ്യാഭ്യാസം: വിദ്യാതീരം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

 


കണ്ണൂർ: രക്ഷിതാക്കൾ മരിച്ച മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന വിദ്യാതീരം പദ്ധതി പ്രകാരം സൗജന്യ ഉന്നത വിദ്യാഭ്യാസത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ് വിജയിച്ചവരായിരിക്കണം. മത്സ്യബന്ധനത്തിനിടെ മരിച്ച മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷയിൽ മുൻഗണന ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, രക്ഷിതാവിന്റെ മരണ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, രക്ഷിതാവ് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗമാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, മറ്റ് ആവശ്യമായ രേഖകൾ എന്നിവ സഹിതം അതത് മത്സ്യഭവൻ ഓഫീസുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 31 ആണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനുമായി അടുത്തുള്ള ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസുമായോ ജില്ലാ ഫിഷറീസ് ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0497 2731081.

 

Previous Post Next Post