Zygo-Ad

പാൽച്ചുരം-ബോയ്സ് ടൗൺ റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു


കൊട്ടിയൂർ: കണ്ണൂർ-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽച്ചുരം-ബോയ്സ് ടൗൺ റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. ചുരത്തിലെ ചെകുത്താൻ തോടിന് സമീപമാണ് സംഭവം.

ചൊവ്വാഴ്ച രാവിലെയാണ് റോഡിലേക്ക് വലിയ അളവിൽ മണ്ണും പാറക്കല്ലുകളും ഇടിഞ്ഞുവീണത്. ഇതേതുടർന്ന് ഈ വഴിയുള്ള വാഹനഗതാഗതം നിലച്ചു. വിവരമറിഞ്ഞ് പേരാവൂർ ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി റോഡിലെ തടസ്സങ്ങൾ നീക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. യാത്രക്കാർ ബദൽ മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Previous Post Next Post