Zygo-Ad

പ്രവാചക സ്‌മരണയിൽ ഇന്ന് നബിദിനം; സംസ്ഥാനത്തുടനീളം വിപുലമായ ആഘോഷങ്ങൾ


കണ്ണൂർ: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിന സ്മരണയിൽ ഇസ്ലാം മതവിശ്വാസികൾ ഇന്ന് നബിദിനം ആഘോഷിക്കുന്നു. പുലർച്ചെ മുതൽ തന്നെ സംസ്ഥാനത്തുടനീളമുള്ള മഹല്ലുകളും മദ്രസകളും കേന്ദ്രീകരിച്ച് പ്രവാചക പ്രകീർത്തന മൗലീദ് പാരായണത്തോടെ ആഘോഷങ്ങൾക്ക് തുടക്കമായി.

ദിനാഘോഷത്തിന്റെ ഭാഗമായി വർണ്ണാഭമായ നബിദിന ഘോഷയാത്രകൾ, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, അന്നദാനം എന്നിവ നാടെങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. നബിദിന സന്ദേശറാലികളിൽ മത-സാമുദായിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. ലാളിത്യവും നീതിബോധവും കാരുണ്യവും നിറഞ്ഞ പ്രവാചക ചര്യകൾ ജീവിതത്തിൽ പകർത്താനുള്ള ആഹ്വാനത്തോടെയാണ് വിശ്വാസികൾ പുണ്യദിനം കൊണ്ടാടുന്നത്.

Previous Post Next Post