Zygo-Ad

ഇരിക്കൂർ ജി.എച്ച്.എസ്.എസിലെ കെ.പി. സുനിൽകുമാറിന് ദേശീയ അധ്യാപക പുരസ്കാരം


ഇരിക്കൂർ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഈ വർഷത്തെ ദേശീയ അധ്യാപക പുരസ്കാരത്തിന് ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ കെ.പി. സുനിൽകുമാർ അർഹനായി. പട്ടികയിൽ ഇടംപിടിച്ച ഏക മലയാളി അധ്യാപകനാണ് ഇദ്ദേഹം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 48 അധ്യാപകർക്കാണ് പുരസ്കാരം ലഭിച്ചത്.

മൂന്ന് ഘട്ടങ്ങളായി നടന്ന കർശനമായ പരിശോധനകൾക്ക് ശേഷമാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. അധ്യാപകരുടെ മാതൃകാപരമായ പ്രവർത്തനങ്ങളും മികവുകളും വ്യക്തമാക്കുന്ന ലഘുചിത്രങ്ങൾ ചടങ്ങിൽ പ്രദർശിപ്പിക്കും.

സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ ന്യൂഡൽഹിയിലെ വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്കാരങ്ങൾ സമ്മാനിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് സ്കൂൾ ആൻഡ് എജ്യുക്കേഷനാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.


Previous Post Next Post