Zygo-Ad

കണ്ണൂരിൽ ഓണം വാരാഘോഷത്തിന് മുന്നോടിയായി നാളെ വൈവിധ്യമാർന്ന കലാപരിപാടികൾ



കണ്ണൂർ: കേരള ടൂറിസം വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 24-ന് ആരംഭിക്കുന്ന ഓണം വാരാഘോഷത്തിന്റെ മുന്നോടിയായി ഓഗസ്റ്റ് 22 ശനിയാഴ്ച വൈകിട്ട് വിവിധ കലാപരിപാടികൾ സംഘടിപ്പിക്കും.

വൈകിട്ട് 5 മണി മുതൽ കണ്ണൂർ കളക്ടറേറ്റ് മൈതാനിയിലാണ് പരിപാടികൾ അരങ്ങേറുന്നത്. അൻവിക അനുമോദും സംഘവും അവതരിപ്പിക്കുന്ന ഗ്രൂപ്പ് ഡാൻസ്, ഡോ. വികാസ് ശിവാനന്ദന്റെ നേതൃത്വത്തിൽ യോഗ ഡാൻസ്, നജിമുദീൻ എം.പി. നയിക്കുന്ന മിമിക്രി, കിങ്ങിണി വനിതാ വയോജന സംഘത്തിന്റെ കൈകൊട്ടിക്കളി, സന്തോഷ്, ഗിരീശൻ എന്നിവരുടെ കരോക്കെ ഗാനമേള, താവം ഗ്രാമവേദിയുടെ നാടൻപാട്ട്, ഡി.ഡി.എ. കണ്ണൂർ അവതരിപ്പിക്കുന്ന ഫയർ ഡാൻസ് എന്നിവ നടക്കും.

ഓണം വാരാഘോഷത്തിന്റെ വിളംബര ജാഥ നാളെ വൈകിട്ട് 5 മണിക്ക് കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിക്കും. അർജുന നൃത്തം, കളരിപ്പയറ്റ്, ശിങ്കാരിമേളം തുടങ്ങിയ നാടൻ കലാരൂപങ്ങൾ വിളംബര ജാഥയ്ക്ക് അഴകേകും.

Previous Post Next Post