കണ്ണൂർ: കണ്ണൂർ നഗരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ഗതാഗത പരിഷ്‌കരണം പിൻവലിച്ചു. പുതിയ ബസ് സ്റ്റാൻഡിൽ നിന്നുള്ള റൂട്ടുകളിൽ വൺവേ സംവിധാനം ഏർപ്പെടുത്തിയത് ഉൾപ്പെടെയുള്ള പരിഷ്‌കാരങ്ങളാണ് പ്രതിഷേധത്തെയും യാത്രാദുരിതത്തെയും തുടർന്ന് പിൻവലിച്ചത്.
നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമെന്നോണമാണ് പരിഷ്കാരങ്ങൾ പരീക്ഷിച്ചതെങ്കിലും ഇത് കൂടുതൽ യാത്രാബുദ്ധിമുട്ടുകൾക്ക് ഇടയാക്കിയെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി. നിലവിൽ മുൻപുണ്ടായിരുന്നതുപോലെ തന്നെ വാഹന ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.
