കണ്ണൂർ: ഇത്തവണത്തെ സൗത്ത് ഇന്ത്യ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിന് കണ്ണൂർ വേദിയാകും. നവംബർ ഒന്നു മുതൽ നാലു വരെ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക.
കേരള സ്റ്റേറ്റ് പവർ ലിഫ്റ്റിങ് അസോസിയേഷനും ജില്ലാ പവർ ലിഫ്റ്റിങ് അസോസിയേഷനും സംയുക്തമായാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെയും പവർ ലിഫ്റ്റിങ് ഇന്ത്യയുടെയും മേൽനോട്ടത്തിലാണ് മത്സരങ്ങൾ നടക്കുക.
കേരളത്തിന് പുറമേ കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ താരങ്ങൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും.
