Zygo-Ad

ചപ്പാരപ്പടവിൽ ഓടിക്കൊണ്ടിരുന്ന കാർ പൂർണമായും കത്തിനശിച്ചു


​തളിപ്പറമ്പ്: ചപ്പാരപ്പടവ് പാലത്തിന് സമീപം ഓടിക്കൊണ്ടിരുന്ന കാർ പൂർണമായും കത്തിനശിച്ചു. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. പൂവേലി തെരണ്ടിക്കടവ് സ്വദേശി റമ്മി സഞ്ചരിച്ചിരുന്ന കെ എൽ 07 ബി ടി 1000 റെനോൾട്ട് കോലിയോസ് കാറാണ് അഗ്നിക്കിരയായത്.

​വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട് റമ്മി പുറത്തിറങ്ങുകയായിരുന്നു. തൊട്ടുപിന്നാലെ തീ പൂർണമായും പടർന്നുപിടിച്ചു. വിവരമറിഞ്ഞ് തളിപ്പറമ്പ് ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷനിൽ നിന്നും സീനിയർ ഫയർ ഓഫീസർ പി ആർ അജേഷിന്റെ നേതൃത്വത്തിൽ എത്തിയ ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്. അപകടത്തിൽ മൂന്നു ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായി പ്രാഥമികമായി വിലയിരുത്തുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.


Previous Post Next Post