കണ്ണൂർ: നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇന്ന് (2026 ഓഗസ്റ്റ് 21, വെള്ളി) മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പുതിയ ഗതാഗത പരിഷ്കാരം ഏർപ്പെടുത്തുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
പ്രധാന പരിഷ്കാരങ്ങൾ:
* താവക്കര റോഡ്: താവക്കര റോഡിൽ നിന്നും വരുന്ന എല്ലാ വാഹനങ്ങളും പുതിയ ബസ് സ്റ്റാൻഡ് റോഡ് – എം.ജി. റോഡ് – ഫോർട്ട് റോഡ് വഴി വൺവേയായി മാത്രമേ മുനീശ്വരൻ കോവിൽ റോഡിലേക്ക് പ്രവേശിക്കാൻ പാടുള്ളൂ.
* റെയിൽവേ സ്റ്റേഷൻ (വടക്കേ കവാടം): റെയിൽവേ സ്റ്റേഷൻ വടക്ക് ഭാഗത്തെ കവാടം വഴി പുറത്തേക്ക് വരുന്ന വാഹനങ്ങൾ മുനീശ്വരൻ കോവിൽ – ഫോർട്ട് റോഡിലേക്ക് നേരിട്ട് പ്രവേശിക്കരുത്. പകരം താവക്കര എം.ജി. റോഡ് – ഫോർട്ട് റോഡ് വഴി മാത്രമേ മുനീശ്വരൻ കോവിൽ റോഡിലേക്ക് പോകാൻ പാടുള്ളൂ.
* പ്രഭാത് ജംഗ്ഷൻ: പ്രഭാത് ജംഗ്ഷൻ ഭാഗത്തുനിന്നും ബാങ്ക് റോഡിലേക്ക് പ്രവേശിക്കേണ്ട വാഹനങ്ങൾ ഫോർട്ട് റോഡ് വഴിയുള്ള വൺവേ സംവിധാനത്തിലൂടെ മാത്രമേ പ്രവേശിക്കാവൂ.
യാത്രക്കാരും വാഹന ഉടമകളും പുതിയ ഗതാഗത ക്രമീകരണങ്ങളോട് സഹകരിക്കണമെന്ന് ട്രാഫിക് പോലീസ് അഭ്യർത്ഥിച്ചു.
