Zygo-Ad

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; ആദികടലായി സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

കണ്ണൂർ : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആദികടലായി സ്വദേശി ജംഷീറിനെ കാപ്പ (KAAPA) നിയമപ്രകാരം കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ സ്വീകരിക്കുന്ന കർശന നടപടികളുടെ ഭാഗമായാണ് ഇയാളെ കരുതൽ തടങ്കലിലാക്കിയത്.

കണ്ണൂർ സിറ്റി, കണ്ണൂർ ടൗൺ പോലീസ് സ്‌റ്റേഷൻ പരിധികളിലായി കൊലപാതകം, വധശ്രമം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി നിരവധി ഗുരുതരമായ കേസുകളിലെ പ്രതിയാണ് ജംഷീർ. സമൂഹത്തിന്റെ സമാധാനാന്തരീക്ഷത്തിന് നിരന്തരം ഭീഷണിയുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് ഇയാൾക്കെതിരെ പോലീസ് കാപ്പ ചുമത്തി നടപടി സ്വീകരിച്ചത്.

Previous Post Next Post