Zygo-Ad

തോട്ടട ഓഡിറ്റോറിയത്തിലെ ഇരുമ്പ് ഗേറ്റും ചെസ്റ്റും കവര്‍ന്ന യുവാക്കള്‍ അറസ്റ്റില്‍


കണ്ണൂർ: തോട്ടടയില്‍ ഓഡിറ്റോറിയത്തില്‍ നിന്ന് ഇരുമ്പ് ഗേറ്റും ചെസ്റ്റും കവർന്ന പ്രതികള്‍ അറസ്റ്റില്‍ മുഴപ്പിലങ്ങാട് സ്വദേശി കെ വി രാഹുല്‍, കുന്നുമ്മല്‍ പീടിക സ്വദേശി എം വിഷ്ണു‌ ലാല്‍ എന്നിവരെയാണ് എടക്കാട് പോലീസ് പിടികൂടിയത്.

2026 മേയ് 17 നാണ് കേസിനാസ്‌പദമായ സംഭവം നടന്നത് എടക്കാട് ഇൻസ്പെക്ടർ സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ എം പി ഖലീല്‍, എസ്.സി.പി.ഒ നിധീഷ് വി.കെ, സി.പി.ഒമാരായ നിപിൻ ടി, സുജിൻ, അനുശ്രീ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്

Previous Post Next Post