കണ്ണൂർ പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറായി ടി പ്രശാന്ത് ചുമതലയേറ്റു. മുംബൈ ഐ ഐ ടിയിൽ നിന്നും സിവിൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയ വ്യക്തിയാണ് പ്രശാന്ത്. തളിപ്പറമ്പ് പൂക്കോത്ത് തെരുവിലെ പരേതരായ തോലൻ ലീലയുടെയും കെ വി സോമന്റെയും മകനാണ്. കാഞ്ഞിരോട് സ്വദേശിയും മട്ടന്നൂർ എച്ച് എൻ സി ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റുമായ ഡോക്ടർ സിന്ധു പ്രശാന്താണ് ഭാര്യ. വിദ്യാർത്ഥികളായ ശ്രീലക്ഷമി, ഐശ്വര്യ എന്നിവർ മക്കളാണ്.
