കണ്ണൂര്‍: ടൗണില്‍ സ്‌കൂട്ടറില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവും ഹെറോയിനുമായി കുപ്രസിദ്ധ മയക്കു മരുന്ന് വില്‍പനക്കാരന്‍ കൊച്ചുണ്ണി സജീര്‍ എന്ന സജീര്‍ സി സിയാണ് പിടിയിലായത്.
ഓപ്പറേഷന്‍ തണ്ടര്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി കണ്ണൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അക്ഷയും സംഘവും കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.
കണ്ണൂര്‍ ടൗണില്‍ സവോയ് ബിയര്‍ പാര്‍ലറിന് സമീപം വച്ച് KL13 AX 3208 TVSJupiter ZX സ്‌കൂട്ടറിലാണ് ലഹരി വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. 5 ഗ്രാം കഞ്ചാവും 1.925 ഗ്രാം ഹെറൊയിനുമാണ് പിടിച്ചെടുത്തത്.
മയക്കു മരുന്ന് വിറ്റു കിട്ടിയ 11000 രൂപയും പ്രതിയില്‍ നിന്നും കണ്ടെടുത്തു. എക്‌സൈസ് സംഘത്തില്‍ അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡുമാരായ സന്തോഷ് ടി, സന്തോഷ് എം കെ, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് സുജിത്ത് ഇ, സിവില്‍ എക്‌സ്സൈസ് ഓഫിസര്‍മാരായ ബഷീര്‍ സി വി, സിവില്‍ എക്‌സ്സൈസ് ഓഫിസര്‍ ഡ്രൈവര്‍ ഷജിത്ത് പി എന്നിവരുമുണ്ടായിരുന്നു.
