Zygo-Ad

കൊയിലി ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ടിനെ തടഞ്ഞ് സമരക്കാരായ നഴ്‌സുമാര്‍


കണ്ണൂര്‍: കൊയിലി ആശുപത്രിയില്‍ മിനിമം വേതനമടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാക്കി നഴ്‌സുമാര്‍.

വേതന വര്‍ധനയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ കൊയിലി ആശുപത്രി മാനേജ്‌മെന്റും നഴ്‌സുമാരും ഇതുവരെ ധാരണയിലെത്തിയിട്ടില്ല.

ഇതോടെയാണ് പ്രതിഷേധം ശക്തമായത്. ആശുപത്രിയിലെ ഒ പി വിഭാഗത്തിന് മുന്നിലാണ് പ്രതിഷേധം. മെഡിക്കല്‍ സൂപ്രണ്ട് ഡോ ഗംഗാധരനെ നഴ്‌സുമാര്‍ തടഞ്ഞതോടെ സമരം സംഘര്‍ഷാവസ്ഥയുണ്ടാകി.

ജില്ലയിലെ ആറ് സ്വകാര്യ ആശുപത്രികളില്‍ സമരം നടത്തിയിരുന്നു. ഇതില്‍ അഞ്ചിടങ്ങളിലും മാനേജ്‌മെന്റുകള്‍ നഴ്‌സുമാരുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് സമരം പിന്‍വലിച്ചിരുന്നു. 

എന്നാല്‍ കൊയിലി ആശുപത്രിയില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ സമരം തുടരുകയാണ്. വേതന വര്‍ധന, മിനിമം വേതനം ഉള്‍പ്പെടെയുള്ള തൊഴില്‍ അവകാശങ്ങള്‍ നടപ്പാക്കണമെന്നാണ് നഴ്‌സുമാരുടെ പ്രധാന ആവശ്യം.

Previous Post Next Post