Zygo-Ad

ചാലോട് കാര്‍ മരത്തിലിടിച്ച്‌ നാല് മരണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്, മരണപ്പെട്ടവരിൽ ഒരാള്‍ യുപി സ്വദേശി


കണ്ണൂർ: കണ്ണൂർ ചാലോട് വാഹനാപകടത്തില്‍ നാല് പേർ മരിച്ചു. കാർ മരത്തില്‍ ഇടിച്ചാണ് വൻ അപകടമുണ്ടായത്. യുപി സ്വദേശി പരം ഛേത്രി, റിസ്വാൻ, ഷാൻ, ഹർഷ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരില്‍ രണ്ടു പേർ മലയാളികളാണ്. ഇന്നലെ അർധ രാത്രിയോടെയാണ് അപകടമുണ്ടായത്. 

കണ്ണൂരിലെ വിവാഹത്തില്‍ പങ്കെടുക്കാൻ ബെംഗളൂരുവില്‍ നിന്നെത്തിയ സുഹൃത്തുക്കളാണ് അപകടത്തില്‍പെട്ടത്. വാഹനം മരത്തിലിടിച്ച്‌ മറിയുകയായിരുന്നു.

 പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില അതീവഗുരുതരമാണ്.

ഫയർ ഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് കാറിനുള്ളില്‍ നിന്ന് ആളുകളെ പുറത്തെത്തിച്ചത്. മരിച്ചവരില്‍ രണ്ട് പേർ മലയാളികളും രണ്ട് പേർ ഇതര സംസ്ഥാനത്തുള്ളവരുമാണ്.

Previous Post Next Post