Zygo-Ad

കണ്ണൂരിലെ മയ്യില്‍ പോലീസ് സ്റ്റേഷൻ മഴയില്‍ തകര്‍ന്ന നിലയിൽ: പോലീസ് ഉദ്യോഗസ്ഥർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


കണ്ണൂർ : മഴയില്‍ തകർന്ന് കണ്ണൂർ ജില്ലയിലെ മയ്യില്‍ പോലീസ് സ്റ്റേഷൻ. ശക്തമായ മഴയിലാണ് സ്റ്റേഷൻ്റെ മേല്‍ക്കൂര തകർന്നത്. 

പിറക് വശത്തെ ഒരു ഭാഗം മേല്‍ക്കൂരയാണ് തകർന്ന് വീണത്. ഓടുകള്‍ ഇളകി താഴേക്ക് വീണു. പോലീസ് ഉദ്യോഗസ്ഥർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

16 വർഷമായി പോലീസ് സ്റ്റേഷൻ ഈ വാടക കെട്ടിടത്തിലാണ്. പുതിയ കെട്ടിടമെന്ന ആവശ്യത്തോട് മുഖം തിരിക്കുകയാണ് സർക്കാർ.പുതിയ കെട്ടിടത്തിന് സ്ഥലം ലഭിച്ചെങ്കിലും നിർമ്മാണം തുടങ്ങിയില്ല.2025 ഓഗസ്റ്റ് 12ന് പുതിയ പോലീസ് സ്റ്റേഷന് തറക്കല്ലിട്ടിരുന്നു.

കെട്ടിടത്തിൻ്റെ ശോചനീയാവസ്ഥ കണക്കിലെടുത്ത് ഉദ്യോഗസ്ഥർ നേരത്തെ തന്നെ മുൻകരുതല്‍ എടുത്തിരുന്നതിനാലാണ് ആളപായം ഉണ്ടാകാതിരുന്നതെന്നാണ് വിലയിരുത്തല്‍.

സംഭവത്തെത്തുടർന്ന് പഴയ കെട്ടിടത്തില്‍ നിന്നുള്ള സുപ്രധാന ഫയലുകളും സാധനങ്ങളും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജില്ലയില്‍ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.

Previous Post Next Post