പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലെ വിവിധ ഇടങ്ങളിലെ റെയിൽവേ പാത നവീകരണ അറ്റകുറ്റ പണികളെ തുടർന്ന് ജൂലൈ ഓഗസ്റ്റ് മാസങ്ങളിലെ വിവിധ ദിവസങ്ങളിൽ ട്രെയിൻ സർവീസുകൾക്ക് ഭാഗിക നിയന്ത്രണവും സമയ മാറ്റവും ഏർപ്പെടുത്തിയെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു
ആലപ്പുഴ കണ്ണൂർ എക്സ്പ്രസ് വണ്ടി നമ്പർ പതിനാറായിരത്തി മുന്നൂറ്റി ഏഴ് ഈ സർവീസ് മാഹിയിൽ യാത്ര അവസാനിപ്പിക്കും ജൂലൈ എട്ട് പതിനൊന്ന് പതിനഞ്ച് പതിനെട്ട് ഇരുപത്തിരണ്ട് തീയതികളിൽ മാഹിക്കും കണ്ണൂരിനും ഇടയിൽ ഈ ട്രെയിൻ സർവീസ് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്
തിരുവനന്തപുരം സെൻട്രൽ കണ്ണൂർ ജനശതാബ്ദി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് വണ്ടി നമ്പർ പന്തീരായിരത്തി എൺപത്തിരണ്ട് ഈ ട്രെയിൻ തലശ്ശേരിയിൽ സർവീസ് അവസാനിപ്പിക്കും ജൂലൈ എട്ട് പതിനഞ്ച് ഇരുപത്തിരണ്ട് തീയതികളിൽ തലശ്ശേരിക്കും കണ്ണൂരിനും ഇടയിൽ ഈ സർവീസ് ഭാഗികമായി റദ്ദാക്കി
മംഗളൂരു സെൻട്രൽ ഡോ എം ജി ആർ ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് വണ്ടി നമ്പർ ഇരുപത്തിരണ്ടായിരത്തി അറുന്നൂറ്റി മുപ്പത്തിയെട്ട് ജൂലൈ അഞ്ച് ഏഴ് ഒൻപത് പന്ത്രണ്ട് പതിനാല് പതിനാറ് പത്തൊൻപത് ഇരുപത്തിയൊന്ന് ഇരുപത്തിമൂന്ന് ഇരുപത്തിയാറ് ഇരുപത്തിയെട്ട് മുപ്പത് ഓഗസ്റ്റ് രണ്ട് നാല് തീയതികളിൽ ഈ ട്രെയിൻ വഴിമധ്യേ നാൽപ്പത്തിയഞ്ച് മിനിറ്റോളം പിടിച്ചിടും
തിരുവനന്തപുരം നോർത്ത് ശ്രീ ഗംഗാനഗർ വീക്ക്‌ലി എക്സ്പ്രസ് വണ്ടി നമ്പർ പതിനാറായിരത്തി മുന്നൂറ്റി പന്ത്രണ്ട് ജൂലൈ പതിനൊന്ന് പതിനെട്ട് തീയതികളിൽ ഈ ട്രെയിൻ സർവീസ് വഴിമധ്യേ മുപ്പത് മിനിറ്റ് പിടിച്ചിടും.
