Zygo-Ad

പയ്യന്നൂരിലെ സ്വർണ വ്യാപാരിയുടെ വാഹനം തടഞ്ഞ് ആക്രമിച്ച കേസ്: കണ്ണൂര്‍ സ്വദേശി ഉള്‍പ്പെടെ മൂന്ന് പേര്‍ കര്‍ണാടക പൊലിസ് പിടിയില്‍


കണ്ണൂർ: സൂറത്ക്കലില്‍ നടന്ന സ്വർണ കവർച്ചാ കേസില്‍ കണ്ണൂർ സ്വദേശിയായ യുവാവ് ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കണ്ണൂർ സ്വദേശിയായ നിമില്‍, മടിക്കേരി സ്വദേശികളായ ഇർഷാദ്, മുസ്തഫ എന്നിവരാണ് കർണാടക പൊലീസിന്റെ പിടിയിലായത്.

 പയ്യന്നൂരിലെ സ്വർണ വ്യാപാരിയായ വികാസിന്റെ വാഹനം തടഞ്ഞു നിർത്തി ആക്രമിച്ചാണ് പ്രതികള്‍ സ്വർണം തട്ടിയെടുത്തത്. വികാസില്‍ നിന്ന് 180 ഗ്രാം സ്വർണമാണ് സംഘം കവർന്നത്. 

ഈ വൻ കവർച്ചാ കേസില്‍ മലയാളികള്‍ ഉള്‍പ്പെടെ ആകെ 15 പ്രതികളുണ്ടെന്നാണ് കർണാടക പൊലീസ് വ്യക്തമാക്കുന്നത്. ഒളിവിലുള്ള മറ്റ് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ഉ‍ഡുപ്പിക്കും മംഗളൂരുവിനും ഇടയില്‍ സൂറത്ത്കല്ലിനോട് ചേർന്ന് ബൈക്കംപാടിയിലാണ് വികാസ് കവർച്ചയ്ക്ക് ഇരയായത്. മഹാരാഷ്ട്രയില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്ത് ഭാര്യക്കും മകനുമൊപ്പം തിരികെ വരികയായിരുന്നു വികാസ്.

 ഈ സമയം രണ്ട് ഇന്നോവ കാറുകളിലും കർണാടകയില്‍ രജിസ്റ്റർ ചെയ്ത ഒരു സ്വിഫ്റ്റ് കാറിലുമായി എത്തിയ ഏഴംഗ സംഘം വാഹനം തടഞ്ഞ് തട്ടിക്കൊണ്ടു പോയത്. 

ഭാര്യയെയും മകനേയും ഇറക്കിവിട്ട സംഘം വികാസ് ഉള്‍പ്പെടെ കാറുമായി കടക്കുകയായിരുന്നു. പിന്നീട് ആളൊഴിഞ്ഞ ഇടത്ത് വികാസിനെ ഇറക്കിവിട്ട ശേഷം സ്വ‍‍ർണവുമായി കടന്നു കളയുകയായിരുന്നു.

Previous Post Next Post