Zygo-Ad

ജില്ലാ പഞ്ചായത്ത് കല്ലുമ്മക്കായ കൃഷിക്ക് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

 


കണ്ണൂർ:ജില്ലാ പഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതിയിൽ കല്ലുമ്മക്കായ കൃഷിക്കായി ഗ്രൂപ്പ്, സ്വയം സഹായ സംഘം, കർഷക കൂട്ടായ്‌മകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 

മുള കൊണ്ട് നിർമ്മിച്ച 5 x 5 മീറ്റർ വിസ്തീർണ്ണമുള്ള റാക്ക് നിർമിച്ച് കല്ലുമ്മക്കായ കൃഷി ചെയ്യാൻ 15,000 രൂപയാണ് യൂണിറ്റ് കോസ്റ്റ്.

ജനറൽ വിഭാഗത്തിന് 40 ശതമാനവും എസ് സി വിഭാഗത്തിന് 75 ശതമാനവും എസ് ടി വിഭാഗത്തിന് 100 ശതമാനവും സബ്‌സിഡി അനുവദിക്കും.

അപേക്ഷ ജൂലൈ 30 നകം തലശ്ശേരി, കണ്ണൂർ, അഴീക്കോട്, മാടായി മത്സ്യ ഭവനുകളിൽ ലഭ്യമാകണം.

കൂടുതൽ വിവരങ്ങൾക്ക് മത്സ്യ ഭവൻ ഓഫീസുകളിലോ കണ്ണൂർ മാപ്പിളബേ ഫിഷറീസ് കോംപ്ലക്സിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായോ ബന്ധപ്പെടാം. ഫോൺ: 0497 2731081.

Previous Post Next Post