രാമായണമാസത്തിൽ തീർഥാടകർക്ക് നാലമ്പല ദർശനം നടത്തുന്നതിനായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതായി ക്ഷേത്ര ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നീർവേലി ശ്രീരാമക്ഷേത്രം, പെരിഞ്ചേരി വിഷ്ണു ലക്ഷ്മണ പ്രതിഷ്ഠാ ക്ഷേത്രം, എളയാവൂർ ഭരത ഭഗവതി ക്ഷേത്രം, പായം മഹാവിഷ്ണു ശത്രുഘ്നക്ഷേത്രം എന്നിവടങ്ങളിലാണ് ദർശന സൗകര്യമുള്ളത്. കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്നവർക്ക് ഭക്ഷണ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ അഡ്വ. പി പ്രദീപൻ, പി കുഞ്ഞിരാമൻ, വി ബി ഭാസ്കരൻ, ജി രാജൻ, എം ഭാസ്കരൻ, കെ മുരളീധരൻ എന്നിവർ പങ്കെടുത്തു.
