Zygo-Ad

കണ്ണൂരിൽ പാചകവാതക സിലിണ്ടറുകളുമായി പോയ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്

 


കണ്ണൂർ ചെറുപുഴയിൽ പാചകവാതക സിലിണ്ടറുകളുമായി പോയ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. തിരുമേനി–താബോർ റോഡിലെ ചട്ടിവയൽ ഭാഗത്ത് ശനിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം നടന്നത്.

അപകടത്തിൽ വാഹനത്തിന്റെ ഡ്രൈവറായ മുട്ടാണിശ്ശേരി സ്വദേശി സുമേഷ്, സഹായിയായ താഴത്തുവളപ്പിൽ അഭിലാഷ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരേയും ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തിന്റെ ആഘാതത്തിൽ വാഹനത്തിലുണ്ടായിരുന്ന പാചകവാതക സിലിണ്ടറുകൾ റോഡിലേക്ക് ചിതറിവീണു. സിലിണ്ടറുകൾക്ക് മറ്റ് തകരാറുകളോ ചോർച്ചയോ ഉണ്ടാകാത്തതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. സംഭവത്തെ തുടർന്ന് പ്രദേശtത്ത് ചെറിയ രീതിയിൽ ഗതാഗത തടസ്സം നേരിട്ടു.

 

Previous Post Next Post