Zygo-Ad

പഴയങ്ങാടിയില്‍ വാഹനാപകടം: ഒരാള്‍ക്ക് പരിക്ക്


കണ്ണൂർ: പഴയങ്ങാടിയില്‍ വാഹനാപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. എരിപുരത്ത് പഴയങ്ങാടി ഭാഗത്തുനിന്ന് വരികയായിരുന്ന ഗുഡ്സ് വാഹനം പെട്രോള്‍ പമ്പിലേക്ക് കയറ്റാൻ ശ്രമിക്കവേ പിന്നില്‍ നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം.

ഒരാള്‍ക്ക് പരുക്കേറ്റു. നിയന്ത്രണം വിട്ട ഗുഡ്സ് എതിരെ വന്ന കാറിലും ഇടിച്ചു. പരുക്കേറ്റ ഗുഡ്സ് വാഹനത്തിന്റെ ഡ്രൈവർ ടി.പി.നാസറിനെ കണ്ണൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തെത്തുടർന്ന് കെഎസ്ടിപി റോഡില്‍ മണിക്കൂറുകളോളം ഗതാഗതം നിലച്ചു. ചൊവ്വാഴ്ചയും ഇവിടെ അപകടം സംഭവിച്ചിരുന്നു. നിയന്ത്രണം വിട്ട ലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയാണ് ചൊവ്വാഴ്ച അപകടമുണ്ടായത്.

Previous Post Next Post