Zygo-Ad

കണ്ണൂർ സർവകലാശാല പിജി പ്രവേശന ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു

 


കണ്ണൂർ സർവകലാശാലയുടെ വിവിധ പഠന വകുപ്പുകളിലെ 2026-27 അധ്യയന വർഷത്തെ പിജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു. പ്രവേശനത്തിനായി അതാത് പഠന വകുപ്പുകളിൽ ഹാജരാകേണ്ട തീയതിയും സമയവും ഉൾപ്പെടുന്ന വിശദമായ ഷെഡ്യൂൾ സർവകലാശാല അഡ്മിഷൻ പോർട്ടലിൽ ലഭ്യമാണ്.

വിദ്യാർത്ഥികൾക്ക് അവരുടെ പ്രവേശന തീയതിക്ക് രണ്ട് ദിവസം മുൻപ് പ്രൊഫൈലിൽ നിന്നും സെലക്ഷൻ മെമ്മോ ഡൗൺലോഡ് ചെയ്യാവുന്നതാണ്. പ്രവേശനം ആഗ്രഹിക്കുന്നവർ സെലക്ഷൻ മെമ്മോയിൽ നിർദ്ദേശിച്ചിട്ടുള്ള അസ്സൽ രേഖകൾ സഹിതം നിശ്ചിത സമയത്ത് പഠന വകുപ്പുകളിൽ നേരിട്ട് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് 04972715227, 04972766388 എന്നീ ഫോൺ നമ്പറുകളിലോ, deptdoa@kannuruniv.ac.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

 

Previous Post Next Post