Zygo-Ad

തളിപ്പറമ്പിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ട് പ്രമുഖ ലഹരിമരുന്ന് കച്ചവട ഏജന്റുമാർ പിടിയിൽ


 തളിപ്പറമ്പ്: തളിപ്പറമ്പിൽ വൻ ലഹരിമരുന്ന് വേട്ടയിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് ആസാദ് നഗർ സ്വദേശി പി പി ഷഹീർ, മാടായി ആർ സി ചർച്ചിന് സമീപം താമസിക്കുന്ന സി പി അറഫാത്ത് എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 11 ഗ്രാമിലധികം എംഡിഎംഎയും 5 ഗ്രാമിലധികം കഞ്ചാവും പോലീസ് കണ്ടെടുത്തു.

ലഹരിമരുന്ന് വിപണന സംഘത്തിലെ പ്രധാനികളാണ് പിടിയിലായ ഇരുവരുമെന്ന് പോലീസ് വ്യക്തമാക്കി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ലഹരിമരുന്ന് എത്തിച്ചു നൽകുന്ന പ്രധാന കച്ചവട ഏജന്റുമാരായി ഇവർ പ്രവർത്തിച്ചു വരികയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ കൃത്യമായ പരിശോധനയിലാണ് പ്രതികൾ വലയിലായത്. ഇവർക്കെതിരെ മയക്കുമരുന്ന് വിരുദ്ധ നിയമപ്രകാരം കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Previous Post Next Post