Zygo-Ad

തണൽ സ്പെഷ്യൽ സ്കൂളിൽ പ്രവേശനം ആരംഭിച്ചു; ക്ലാസുകൾ ജൂലൈ ആറ് മുതൽ

 കണ്ണൂർ കാപ്പിറ്റോൾ മാളിൽ പ്രവർത്തിക്കുന്ന തണൽ ഏർലി ഇന്റർവെൻഷൻ സെന്ററിൽ (ഇ ഐ സി) 2026 - 27 അധ്യയന വർഷത്തേക്കുള്ള സ്പെഷ്യൽ സ്കൂൾ പ്രവേശനം ആരംഭിച്ചു. മൂന്ന് മുതൽ 18 വയസ്സ് വരെയുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്കാണ് പ്രവേശനം നൽകുന്നത്. പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ ജൂലൈ ആറാം തീയതി മുതൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കുട്ടികൾക്കായി പീഡിയാട്രീഷൻ, സൈക്യാട്രിസ്റ്റ്, റീഹാബിലിറ്റേഷൻ ഫിസിഷൻ എന്നിവരുടെ വിദഗ്ദ്ധ സേവനങ്ങൾക്ക് പുറമെ ഒക്കുപ്പേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി തുടങ്ങിയ ആധുനിക ചികിത്സാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്കൂളിൽ എത്തുന്ന കുട്ടികൾക്കായി പ്രത്യേക വാഹന സൗകര്യവും ലഭ്യമാണ്. പ്രവേശനത്തിനും കൂടുതൽ വിവരങ്ങൾക്കുമായി 9947885666, 9946889666 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. വാർത്താസമ്മേളനത്തിൽ പടന്നപ്പാലം തണൽവീട് പ്രസിഡന്റ് എം ആർ നൗഷാദ്, ജോയിന്റ് സെക്രട്ടറി എൻ രാമചന്ദ്രൻ, കാഞ്ഞിരോട് സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ എൻ ഷാജികുമാർ, തണൽ കൺസൽട്ടന്റ് റീഹാബിലിറ്റേഷൻ ഫിസിഷൻ ഡോ. ദിൽഷത് റൈഹാന എന്നിവർ പങ്കെടുത്തു.

 

Previous Post Next Post