കണ്ണൂർ: സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷന്റെ സ്വയം തൊഴിൽ വായ്പ പദ്ധതിക്ക് കീഴിൽ വായ്പ അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. കണ്ണൂർ, തലശ്ശേരി, ഇരിട്ടി താലൂക്കുകളിലെ അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്നാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. 50,000 രൂപ മുതൽ 5,00,000 രൂപ വരെയാണ് ഈ പദ്ധതി പ്രകാരം വായ്പയായി ലഭിക്കുക.
കുടുംബ വാർഷിക വരുമാനം 5,00,000 രൂപയിൽ താഴെയുള്ളവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. 18 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് ഈ പദ്ധതിയുടെ ഭാഗമാകാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾക്കുമായി താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്:
0497 2705036, 9400068513.
