കണ്ണൂർ: ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പോലീസുദ്യോഗസ്ഥർക്ക് മഴ നനയാതെ ജോലി ചെയ്യാൻ സ്വകാര്യ സ്ഥാപനം കുടയും മഴക്കോട്ടുകളും നല്‍കി.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന" ഇന്റേല്‍ മണി" എന്ന സ്ഥാപനമാണ് കുടയും മഴക്കോട്ടും നല്‍കിയത്.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിതിൻ രാജ് ഐ പി എസ് സ്ഥാനത്തിന്റെ സോണല്‍ ഹെഡ് പ്രസാദ് ഹരിഹരൻ, റീജണല്‍ ഹെഡ് വിനോജ് കുമാർ എന്നിവരില്‍ നിന്ന് കുടയും മഴക്കോട്ടുകളും ഏറ്റുവാങ്ങി.
നൂറ് മഴക്കോട്ടുകളും നൂറ് കുടകളുമാണ് കമ്പനി അധികൃതർ സിറ്റി പോലീസ് ആസ്ഥാനത്തെത്തി കമ്മീഷണർക്ക് കൈ മാറിയത്.
