കണ്ണൂർ: കണ്ണൂർ ചെണ്ടയാട് ജവഹർ നവോദയ വിദ്യാലയത്തിൽ പതിനൊന്നാം ക്ലാസ് കോമേഴ്സ് സ്ട്രീമിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി പരീക്ഷയിൽ 60 ശതമാനമോ അതിന് മുകളിലോ മാർക്ക് ലഭിച്ച വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കാണ് അപേക്ഷിക്കാൻ അവസരമുള്ളത്.
അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ 2009 ജൂൺ ഒന്നിനും 2011 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. കൂടാതെ 2025-26 അധ്യയന വർഷത്തിൽ കണ്ണൂർ ജില്ലയിലെ ഏതെങ്കിലും സർക്കാർ അല്ലെങ്കിൽ സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ പഠിച്ചവരും ജില്ലയിലെ സ്ഥിരതാമസക്കാരുമായിരിക്കണം.
താല്പര്യമുള്ളവർക്ക് ചെണ്ടയാട് ജവഹർ നവോദയ വിദ്യാലയ ഓഫീസിൽ നിന്ന് നേരിട്ടോ അല്ലെങ്കിൽ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 25 ആണ്. കൂടുതൽ വിവരങ്ങൾക്ക് 0490 2962965 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
