Zygo-Ad

ചെറുപുഴയില്‍ സ്റ്റിക്കര്‍ കട്ടിംഗ് കടയിലേക്ക് എത്തിയത് അണലി, സീലിംഗില്‍ നിന്ന് വലിച്ചിറക്കി സ്നേക്ക് റെസ്ക്യൂവർ അനീഷ്


ചെറുപുഴ: ചെറുപുഴ ടൗണിലെ മിന്ന സ്റ്റിക്കർ കട്ടിംഗ് കടയ്ക്കുള്ളില്‍ ഉഗ്രവിഷമുള്ള അണലിപ്പാമ്പ് കയറിയത് പരിഭ്രാന്തി പരത്തി.

കടയ്ക്കുള്ളില്‍ പാമ്പിനെ കണ്ടതിനെ തുടർന്ന് ജീവനക്കാർ സ്നേക്ക് റെസ്ക്യൂവർ അനീഷ് ഏച്ചിരാൻപാറയെ വിവരം അറിയിക്കുകയായിരുന്നു. 

തുടർന്ന് അനീഷിന്റെ നേതൃത്വത്തില്‍ സഹായി റഷീദും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. പാമ്പ് കടയുടെ സീലിങ്ങിനിടയിലേക്ക് കയറിയതിനാല്‍ പിടികൂടല്‍ ദുഷ്കരമായി.

 മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇരുവരും ചേർന്ന് അണലിപ്പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്. ഉഗ്രവിഷമുള്ള പാമ്പായതിനാല്‍ ഏറെ ജാഗ്രതയോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിടികൂടിയ പാമ്പിനെ പിന്നീട് വനമേഖലയില്‍ വിട്ടയച്ചു. സംഭവമറിഞ്ഞ് നിരവധി ആളുകള്‍ സ്ഥലത്തെത്തിയിരുന്നു.

Previous Post Next Post