Zygo-Ad

പഴശ്ശി ബാരേജിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും; പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണം


 കണ്ണൂർ: ജില്ലയിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ പഴശ്ശി ബാരേജിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും. വ്യാഴാഴ്ച പകൽ 11 മണി മുതൽ ഷട്ടറുകൾ ഘട്ടങ്ങളായി തുറന്ന് ജലവിതാനം ക്രമീകരിക്കുമെന്ന് പഴശ്ശി ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു.

ബാരേജിലെ ജലനിരപ്പ് ഉയരുന്നതിനാലാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി വെള്ളം ഒഴുക്കിക്കളയുന്നത്. ഷട്ടറുകൾ തുറക്കുന്നതോടെ വളപട്ടണം പുഴയുൾപ്പെടെയുള്ള അനുബന്ധ ജലാശയങ്ങളിൽ ഒഴുക്ക് വർദ്ധിക്കാനും ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്. അതിനാൽ പുഴയോരങ്ങളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.


Previous Post Next Post