കണ്ണൂർ: ഏച്ചൂർ വട്ടപ്പൊയിലിൽ കോൺക്രീറ്റ് മിക്സറുമായി പോയ മിനിലോറി വീട്ടു മതിലിൽ ഇടിച്ച് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. പുറകിൽ നിന്ന് വന്ന ബസ് മിനിലോറിയിൽ ഇടിച്ചതിനെ തുടർന്നാണ് നിയന്ത്രണം വിട്ട ലോറി സമീപത്തെ വീടിന്റെ മതിലിലേക്ക് ഇടിച്ച് കയറി മറിഞ്ഞത്.
അപകടത്തിൽ പരിക്കേറ്റ ലോറിയിലുണ്ടായിരുന്ന ജീവനക്കാരെ ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് ഈ റൂട്ടിൽ ചെറിയ രീതിയിൽ ഗതാഗത തടസ്സമുണ്ടായി.
