കണ്ണൂർ: വളപട്ടണത്ത് വൻതോതില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. സംഭവത്തില്‍ ഉത്തർപ്രദേശ് സ്വദേശികളായ രണ്ടുപേരെ പോലീസ് പിടികൂടി.
ചിറക്കലില്‍ വെച്ചാണ് പ്രതികള്‍ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വളപട്ടണം പോലീസ് സ്റ്റേഷനിലെ എസ്.ഐ മധുസൂദനൻ പി, സി.പി.ഒ രാഹുല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് സ്കൂട്ടറില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.
ഉത്തർപ്രദേശ് ബല്ലിയ ജില്ലയിലെ ചിത്ബറഗാവ് സ്വദേശികളായ മുന്ന രാജ്ഭർ (42), സന്ദീപ് പത്വ (19) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. 3 ചാക്കുകളിലായി 1200 എണ്ണം 'കൂള്‍ ലിപ്പും' 2250 എണ്ണം 'ഹാൻസും' പോലീസ് കണ്ടെടുത്തു.
