കണ്ണൂർ: കെഎസ്ആർടിസി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി ഗോവ യാത്ര സംഘടിപ്പിക്കുന്നു. ജൂലൈ 10 വെള്ളിയാഴ്ച രാത്രി 7 മണിക്ക് പയ്യന്നൂരിൽ നിന്ന് പുറപ്പെടുന്ന യാത്ര ജൂലൈ 13 തിങ്കളാഴ്ച രാവിലെ 7 മണിക്ക് തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. കുറഞ്ഞ ചിലവിൽ ഗോവയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ ഇതിലൂടെ അവസരമൊരുങ്ങും.
അഗ്വാഡ കോട്ട, സ്വിൻക്വറിം ഫോർട്ട് ബീച്ച്, കല്ലൻഗുട്ട് ബീച്ച്, ബാഗാ ബീച്ച്, പാൻജിം സിറ്റി, മാൻക്വിഷ് ടെമ്പിൾ, മിരാമർ ബീച്ച്, ബസിലിക്ക ഓഫ് ബോം ജീസസ് തുടങ്ങിയ പ്രശസ്തമായ സ്ഥലങ്ങളാണ് ഈ യാത്രയിൽ സന്ദർശിക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് ഈ ആഡംബര യാത്രയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. കൂടുതൽ വിവരങ്ങൾക്കും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനുമായി 9495403062 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
