ജൂലൈ മാസത്തിൽ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും കർക്കടക മാസത്തോടനുബന്ധിച്ച് നാലമ്പല ദർശനത്തിനുമായി കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെൽ പ്രത്യേക യാത്രകൾ ഒരുക്കുന്നു. തലശേരിയിൽ നിന്നാണ് ഈ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
വിനോദ സഞ്ചാര യാത്രകളുടെ വിവരങ്ങൾ താഴെ പറയുന്ന പ്രകാരമാണ്. നിലമ്പൂർ ജൂലൈ 5, 19 തീയതികളിലും മൂന്നാർ ജൂലൈ 10, 24 തീയതികളിലും വയനാട് ജൂലൈ 12നും കൊല്ലൂർ മൂകാംബിക ക്ഷേത്രം ജൂലൈ 15നും ഗോവ ജൂലൈ 17നും സന്ദർശിക്കും.
ഗുരുവായൂർ സ്പെഷ്യൽ ക്യൂ പാക്കേജ് ജൂലൈ 11, 25 തീയതികളിൽ ലഭ്യമാണ്. കൂടാതെ ജൂലൈ 26ന് വൈതൽമല, റാണിപുരം എന്നിവിടങ്ങളിലേക്കും യാത്രകൾ ഉണ്ടായിരിക്കും.
കർക്കടകത്തോടനുബന്ധിച്ചുള്ള കണ്ണൂർ നാലമ്പല യാത്രകൾ ജൂലൈ 18, 19, 22, 25, 26, 29 തീയതികളിലും തൃശ്ശൂർ നാലമ്പല യാത്രകൾ ജൂലൈ 18, 25 തീയതികളിലും ക്രമീകരിച്ചിട്ടുണ്ട്. യാത്രകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി 94978799 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
