Zygo-Ad

കണ്ണൂര്‍ തോട്ടടയില്‍ ജിം ട്രെയിനറെയും സുഹൃത്തിനെയും ആക്രമിച്ച കേസ്: 5 പേര്‍ അറസ്റ്റില്‍


കണ്ണൂർ: കണ്ണൂർ തോട്ടട കിഴുന്ന ബീച്ചില്‍ ജിം ട്രെയിനറെയും സുഹൃത്തിനെയും ആക്രമിച്ച കേസില്‍ 5 പേർ അറസ്റ്റില്‍.

കിഴുന്ന സ്വദേശികളായ റീഷി, റിവിത്ത്, കൃഷ്‌ണദാസ്, അർജുൻ, തലശ്ശേരി സ്വദേശി ഷഹബാസ് എന്നിവരെയാണ് എടക്കാട് പോലീസ് അറസ്റ്റ് ചെയ്‌തത്.

ജിം ട്രെയിനർ രവീഷിനെയും സുഹൃത്ത് രഹിലിനെയും ജൂണ്‍ 7 ന് രാത്രി 12 മണിയോടെയാണ് സംഘം ആക്രമിച്ചത്. രവീഷിന്റെ തലക്ക് ക്രിക്കറ്റ് ബാറ്റ് കൊണ്ടുള്ള അടിയേറ്റ് ഗുരുതര പരിക്കേറ്റിരുന്നു.

എടക്കാട് എസ് ഐ ഖലീലിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ബാംഗ്ലൂരില്‍ നിന്ന് അറസ്റ്റ് ചെയ്‌തത്.

Previous Post Next Post