Zygo-Ad

ഫാൻ കപ്പ് ഫുട്ബോൾ: കണ്ണൂർ കളക്ടർ നയിച്ച ബ്രസീൽ ഇലവൻ ചാമ്പ്യന്മാർ; ആവേശം വാനോളം ഉയർത്തി സൗഹൃദ മത്സരം

 


കണ്ണൂർ: ലോകകപ്പ് ഫുട്ബോൾ ആവേശം ജില്ലയിൽ നിറയ്ക്കാൻ കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ, കണ്ണൂർ പ്രസ് ക്ലബ് എന്നിവർ ചേർന്ന് സംഘടിപ്പിച്ച ഫാൻ കപ്പ് ഫുട്ബോൾ മത്സരത്തിൽ ബ്രസീൽ ഇലവൻ ജേതാക്കളായി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ക്യാപ്റ്റനായ അർജന്റീന ഇലവനെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ജില്ലാ കളക്ടർ പി. വിഷ്ണുരാജ് ക്യാപ്റ്റനായ ബ്രസീൽ ഇലവൻ പരാജയപ്പെടുത്തിയത്.

ജേതാക്കൾക്കുവേണ്ടി ജയചന്ദ്രൻ, പി.പി. ബിനീഷ്, കളക്ടർ പി. വിഷ്ണുരാജ്, സി.കെ. വിനീത് എന്നിവർ ഗോളുകൾ നേടിയപ്പോൾ, കമ്മീഷണർ ഇലവനു വേണ്ടി ബിനീഷ് കിരൺ, വിപിൻ ദാസ് എന്നിവർ വലകുലുക്കി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും താരങ്ങളും ഉൾപ്പെടെയുള്ള പ്രമുഖർ അണിനിരന്ന മത്സരം കണ്ണൂരിലെ ഫുട്ബോൾ പ്രേമികൾക്ക് ആവേശകരമായ അനുഭവമായി മാറി.

 

Previous Post Next Post