Zygo-Ad

"ബോര്‍ഡിലുള്ളത് വേഗത്തില്‍ പകര്‍ത്തി എഴുതിയില്ല";എക്സ്റേ പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ ചതവും നീർക്കെട്ടും, കണ്ണൂരില്‍ രണ്ടാം ക്ലാസുകാരന് ക്രൂരമര്‍ദനം


കണ്ണൂർ: വിദ്യാർഥിക്ക് മർദനമേറ്റെന്ന് പരാതി. പട്ടാന്നൂർ യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിക്കാണ് അധ്യാപകൻ്റെ ക്രൂരമർദനമേറ്റത്.

വിദ്യാർഥിയുടെ പുറംഭാഗത്താണ് മർദിച്ചതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. കുട്ടിയുടെ തോളെല്ല് പൊട്ടിയനിലയിലാണ് ഉള്ളത്. എക്സ്റേ പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ ചതവും നീർക്കെട്ടും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

ബോർഡില്‍ എഴുതിയത് വേഗത്തില്‍ പകർത്തി എഴുതിയില്ലെന്ന് പറഞ്ഞ് അധ്യാപകൻ മർദിക്കുകയായിരുന്നു എന്നും രക്ഷിതാക്കള്‍ പരാതിയില്‍ വ്യക്തമാക്കി. കുട്ടിയെ ചികിത്സിച്ച ഡോക്ടറാണ് ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചത്. തുടർന്ന് ചൈല്‍ഡ് ലൈൻ അധികൃതർ വീട്ടിലെത്തി കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.

Previous Post Next Post