Zygo-Ad

കണ്ണൂർ പാപ്പിനിശ്ശേരിയിൽ ഗര്‍ഭിണിയായ പൊലീസ് ഉദ്യോഗസ്ഥയെയും ഭര്‍ത്താവിനെയും മര്‍ദിച്ചതായി പരാതി, കേസ്


കണ്ണൂർ: ഗർഭിണിയായ പൊലീസ് ഉദ്യോഗസ്ഥയെയും ഭർത്താവിനെയും മർദിച്ചതായി പരാതി. കണ്ണൂർ പാപ്പിനിശ്ശേരിയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.

പൊലീസുകാരിയും ഭർത്താവും സഞ്ചരിച്ച കാർ തടഞ്ഞു നിർത്തിയായിരുന്നു മർദനം. യുവതിയുടെ പരാതിയില്‍ വളപട്ടണം പൊലീസ് കേസെടുത്തു. അതേ സമയം ഹൈവേയില്‍ കാർ ട്രാഫിക് നിയന്ത്രണം ലംഘിച്ചെത്തിയെന്ന് നാട്ടുകാർ പറയുന്നു. ഇത് ചോദ്യം ചെയ്തതാണ് സംഘർഷത്തില്‍ കലാശിച്ചത്.

Previous Post Next Post