ശ്രീകണ്ഠാപുരം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പോലീസും ഡാന്‍സാഫ് സ്‌ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡില്‍ 4.2268 ഗ്രാംമാരക ലഹരി മരുന്നായ എംഡി എം എയുമായി യുവാവിനെ പിടികൂടി.
ചെങ്ങളായി അരിമ്പ്ര സ്വദേശി നസീമാ സില്‍ ജംഷീര്‍ അബ്ദുള്‍ ഖാദറിനെ (27) യാണ് എസ്. ഐ അമല്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ പോലീസും കണ്ണൂര്‍റൂറല്‍ ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്നു പിടികൂടിയത്.
അരിമ്പ്രയില്‍ വെച്ചാണ് 4 .2268 ഗ്രാം എംഡി എം എയുമായി പ്രതി പോലീസ് പിടിയിലായത്. പോലീസ് പരിശോധനയില്‍ എ.എസ്.ഐ.വിനോദ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മാരായപ്രബീഷ്, കെ പി ദേവന്‍ ബാബു,വനിത സിവില്‍ പോലീസ് ഓഫീസര്‍ അനില, ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരും പങ്കെടുത്തു
