Zygo-Ad

പയ്യാമ്പലം ബീച്ചിലെ തട്ടുകടയില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ പുഴുവെന്ന് പരാതി.- കണ്ണൂര്‍ കോര്‍പറേഷൻ ഹെല്‍ത്ത് വിഭാഗം നോട്ടീസ് നല്‍കി


കണ്ണൂർ: പയ്യാമ്പലം ബീച്ചിലെ തട്ടുകടയില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ പുഴു കണ്ടെത്തിയെന്ന പരാതി ലഭിച്ചതിനെ തുടർന്ന് കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം പരിശോധന നടത്തി സ്ഥാപനത്തിന് നോട്ടീസ് നല്‍കി.

പയ്യാമ്പലം ശ്മശാനത്തില്‍ മൃതദേഹവുമായി വന്ന ആംബുലൻസ് ഡ്രൈവർ കുഞ്ഞിപ്പള്ളി സ്വദേശി അൻസീർ എന്നയാളാണ് പുഴു കണ്ടെത്തിയത് സംബന്ധിച്ച പരാതി നല്‍കിയത്.

പുഴു കണ്ടെത്തിയതിന്റെ വീഡിയോയും അപേക്ഷകൻ കോർപ്പറേഷൻ അധികൃതർക്ക് മുമ്പാകെ നല്‍കി. തുടർന്ന് ഹെല്‍ത്ത് വിഭാഗം പരിശോധന നടത്തി നോട്ടീസ് നല്‍കി.

നേരത്തെ മഴക്കാല പകർച്ചവ്യാധി വ്യാപനം തടയുന്നതിനും പയ്യാമ്പലത്ത് ഭക്ഷ്യ അവശിഷ്ട മാലിന്യങ്ങളും പ്ലാസ്റ്റിക് ഡിസ്പോസിബിള്‍ മാലിന്യങ്ങളും കുന്നുകൂടുന്നത് കണക്കിലെടുത്തും ഷിഗെല്ല, കോളറ മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങള്‍ തടയുന്നതിനും , തട്ടുകടകള്‍ കാരണം പയ്യാമ്പലത്ത് ഉണ്ടാകുന്ന ട്രാഫിക് പ്രശ്നങ്ങള്‍ കണക്കിലെടുത്തും പയ്യാമ്പലത്തെ തട്ടുകടകള്‍ നീക്കുന്നതിന് നടപടിയെടുക്കുമെന്ന് മേയർ അറിയിച്ചിരുന്നു.

Previous Post Next Post