Zygo-Ad

തളിപ്പറമ്പില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം; 10 പേര്‍ക്ക് പരിക്ക്


തളിപ്പറമ്പ്: കണ്ണൂർ ജില്ലയിലെ കുപ്പം കപ്പണത്തട്ടില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ പത്ത് പേർക്ക് പരിക്കേറ്റു.

തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന 'പാലക്കാടൻസ്' ബസും പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന 'പി കെ' ബസുമാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ പരിക്കേറ്റ യാത്രക്കാരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പരിയാരം കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം.

അപകടത്തെ തുടർന്ന് റോഡില്‍ ചെറിയ രീതിയില്‍ ഗതാഗത തടസ്സമുണ്ടായെങ്കിലും നാട്ടുകാരും പൊലീസും ചേർന്ന് ഉടൻ തന്നെ വാഹനങ്ങള്‍ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

Previous Post Next Post