Zygo-Ad

ഓപ്പറേഷൻ തണ്ടർ: ചെക്കിക്കുളത്ത് 7.369 ഗ്രാം മെത്താംഫിറ്റമിനുമായി 2 യുവാക്കൾ അറസ്റ്റിൽ.


മയ്യിൽ: ചെക്കിക്കുളത്ത് 7.369 ഗ്രാം മെത്താംഫിറ്റമിനുമായി 2 യുവാക്കൾ അറസ്റ്റിൽ. ചെക്കികുളം ഭാഗത്ത് നടത്തിയ പരിശോധനയിൽ മാണിയൂർ തണ്ടപ്പുറം സ്വദേശികളായ ഷമീം, കെ കെ ഷംസീർ എന്നിവരെയാണ് അറസ്‌റ്റ്‌ ചെയ്തത്. 

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് ഇൻസ്പെക്ടർ എസ്. സിയാദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

എക്സൈസ് കമ്മീഷണ സ്ക്വാഡ് അംഗങ്ങളായ പി.പി സുഹൈലിനും പി.വി. ഗണേഷ് ബാബുവിനും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Previous Post Next Post