Zygo-Ad

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതി; പെരിങ്ങോമില്‍ സിപിഎം പ്രവര്‍ത്തകൻ അറസ്റ്റില്‍


പെരിങ്ങോം: കണ്ണൂർ പെരിങ്ങോമില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍.

സംഭവത്തില്‍ സിപിഎം പ്രവർത്തകൻ ആണ് അറസ്റ്റിലായത്. സിപിഎം പ്രവർത്തകനായ ഹരീഷ് നെല്ലൂരിനെയാണ് പോക്സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. 

17 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

Previous Post Next Post